സമര്‍പ്പണം

മനുഷന്‍ അപ്പോഴും നഷ്ടങ്ങളുടെ കൂട്ടുകാരന്‍ ആണ് ... സ്വന്തം എന്നു കരുതുന്നത് എല്ലാം നമ്മുടെ കാല്‍ച്ചുവട്ടില്‍ നിന്ന് "നഷ്ടം" എന്ന മഹാ സാഗരത്തില്‍ അലിഞ്ഞു ചേരുമ്പോള്‍..... അറിയാതെ നമ്മള്‍ കൊതിച്ചു പോകും... വീണ്ടും ആ പഴയ നാളുകള്‍, ആ പഴയ ഓര്‍മകള്‍.... ഒരു ഇളം തെന്നല്‍ പോലെ നമ്മെ തഴുകി ഇരുനെങ്കില്‍ എന്ന്...! (ഓര്‍മകളെ ഹൃദയത്തിന്‍റെ സിന്ദൂര ചെപ്പില്‍ സൂക്ഷിക്കുന്നവര്‍ക്കായി ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു)

കവിതകള്‍

                               മോഹം ( ഒ.എന്‍.വി )

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന

തിരുമുറ്റത്തെത്തുവാന്‍ മോഹം


തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ

നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം   

മരമോന്നുലുതുവാന്‍ മോഹം   



അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍

ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം

സുഖമെഴും കയ്പ്പും പുളിപ്പും മധുരവും

നുകരുവാനിപ്പോഴും മോഹം



തൊടിയിലെ കിണര്‍വെള്ളം കോരി

കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം

എന്ത് മധുരമെന്നോതുവാന്‍  മോഹം



ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്

വെറുതെയിരിക്കുവാന്‍ മോഹം



വെറുതെയിരിന്നൊരു കുയിലിന്റെ

പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം


അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ

ശ്രുതി പിന്തുടരുവാന്‍ മോഹം

ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്

അരുതേ എന്നോതുവാന്‍ മോഹം


വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും

വെറുതെ മോഹിക്കുവാന്‍ മോഹം....

No comments:

Post a Comment

Insert Your Comment: